ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ഡെ ചുമതലയേറ്റു

ഡല്‍ഹി: ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ഡെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതി പുതിയ ചീഫ് ജസ്റ്റിസായി 63 കാരനായ ജസ്റ്റിസ് ബോബ്ഡെ ചുമതലയേറ്റത്. 17 മാസക്കാലമാണ് ബോബ്ഡെയുടെ കാലാവധി. 2021 ഏപ്രില്‍ 23 വരെ അദ്ദേഹം പദവിയിലുണ്ടാവും. രാവിലെ 9.30ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.