വാളയാര്‍ കേസ്: വീഴ്ച വരുത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

തിരുവനന്തപുരം: വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. മുഖ്യമന്ത്രി നിയസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. വാളയാര്‍ അപ്പീലിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.