ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാന്‍ ജാവ പെരാക്ക് വരുന്നു

തിരുവനന്തപുരം: ക്ലാസിക് ലെജന്റ്സ് ഒന്നാം വാര്‍ഷികോപഹാരമായി ബോബര്‍ സ്റ്റൈല്‍ മോട്ടോര്‍ സൈക്കിളായ ജാവ പെരാക്കുമായി ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാനെത്തുന്നു. ബി.എസ് 6 എന്‍ജിനുള്ള പുതിയ പതിപ്പിന്റെ ഇന്ത്യ എക്സ് ഷോറൂം വില 1.94 ലക്ഷം രൂപയാണ്. 2020 ജനുവരി ഒന്നിന് www.jawamotorcycles.com വഴി ബുക്കിങ് തുടങ്ങുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്റ്സ് അറിയിച്ചു. ഏപ്രില്‍ രണ്ടിന് ഡെലിവറി ചെയ്തു തുടങ്ങും. ബുക്കിങ്ങിന് മൂന്നുമാസം മാത്രമാണ് സമയം ലഭിക്കുക.

334 സി.സി, സിംഗ്ള്‍ സിലിണ്ടര്‍, ഡി.ഒ.എച്ച്.സി, ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ ഉപയോഗിക്കുന്ന പുതിയ മോഡല്‍ സാങ്കേതികത്തികവില്‍ ഒരു വിട്ടുവീഴ്ചക്കും കമ്പനി തയാറല്ല. ഒരു ഫാക്ടറി കസ്റ്റം ആയി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ജാവ പെരാക് രഹസ്യം, ജാഗ്രത, ഗൂഢം എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. ബി.എസ് 6ന് അനുസൃതമായാണ് നിര്‍മാണം. 30 ബി.എച്ച്.പി പവറും 31 എന്‍.എം ടോര്‍ക്കും നല്‍കുന്ന 334 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്‌
എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. ഗിയറുകളിലൂടെ മികച്ച സവാരി അനുഭവം പ്രദാനം ചെയ്യുന്നതിനായി 6 സ്പീഡാണ് ഗിയര്‍ ബോക്‌സ്.  സ്വാതന്ത്ര്യത്തിനും സാഹസികതയ്ക്കുമുള്ള എല്ലാവരുടെയും ആഗ്രഹത്തെ ജാവ പ്രതിനിധീകരിക്കുകയാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. പെരക് ഒരു ക്ലാസിക് മോട്ടോര്‍ സൈക്കിളിനുള്ള നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. അതേസമയം ജാവയുടെ സ്വഭാവം അതേപടി നിലനിര്‍ത്തുകയും ചെയ്യുമെന്ന് ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആശിഷ് സിങ് ജോഷി പറഞ്ഞു.