പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചിദംബരത്തിന് അവസരം വേണം; കോണ്‍ഗ്രസ്

ഡല്‍ഹി: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പി യുമായ പി. ചിദംബരത്തിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ്.ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചത്. പാര്‍ലമെന്റ്‌റി കാര്യ മന്തിയാണ് എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ച് ചേര്‍ത്തത്. ജമ്മു കശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറസ് നേതാവ് ഫറൂക്ക് അബ്ദുള്ളയെയും സമ്മേളനത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തിങ്കളാഴ്ച്ചയാണ് പാര്‍ലമെന്റില്‍ ശീതക്കാല സമ്മേളനത്തിന് തുടക്കമാകുന്നത്.