ലൈറ്റ് ബോയ്‌സിനും മികച്ച താമസ സൗകര്യം; പൃഥ്വിരാജിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

സിനിമയില്‍ ആരും ശ്രദ്ധിക്കാത്ത ചിലരാണ് ലൈറ്റ് ബോയ്സ്. താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ ലൈറ്റ് ബോയിസിനെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് മാറ്റം വരുത്തുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രൈമ്‌സും. പൃഥ്വിരാജ് സുകുമാരന്‍ നിര്‍മ്മിച്ച് നായകനായെത്തുന്ന ജീന്‍ പോള്‍ ലാലിന്റെ ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിലെ ലൈറ്റ് ബോയ്‌സിനാണ് താരങ്ങള്‍ക്കുള്ളത് പോലെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു മാളികയില്‍ എന്ന ലൈറ്റ് ബോയിയാണ് തങ്ങള്‍ക്ക് കിട്ടിയ താമസ സ്ഥലം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.