ലങ്കയെ നയിക്കാൻ പുതിയ സാരഥി; ഗോതബായെ രാജപക്‌സെ നിയുക്ത പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോതാബായ രാജ്പക്സെയ്ക്ക് വിജയം. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാാണ് ഗോതാപായ. മുഖ്യ എതിരാളിയും മന്ത്രിയുമായ സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി.

ഇടതുപക്ഷ സ്ഥാനാര്‍ഥി അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്ത്. ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. മഹീന്ദ രാജപക്‌സെ പ്രസിഡന്റായിരിക്കെ തമിഴ് പുലികള്‍ക്കെതിരായ സൈനിക നടപടികള്‍ക്കു നേതൃത്വം നല്‍കിയത് ഗോതബായ രാജപക്‌സെ ആയിരുന്നു. യുദ്ധത്തില്‍ സ്വീകരിച്ച കടുത്ത നടപടികളുടെ പേരില്‍ ഇദ്ദേഹത്തിനെതിരേ യു.എസ് നിയമനടപടി സ്വീകരിച്ചിരുന്നു.