ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ ഉത്തരവ്; സര്‍ക്കാര്‍ അപ്പീല്‍ തള്ളി ഹൈക്കോടതി

ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. സിഐമാരെ തരംതാഴ്ത്തിയതിനെതിരെ 9 ഡി.വൈ.എസ്.പിമാര്‍ ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് കോടതി തള്ളിയത്. 9 ഡി.വൈ.എസ്.പിമാരെയാണ് സി.ഐമാരായി തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ 9 ഡിവൈ.എസ്.പിമാരാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്. തുടര്‍ന്ന് പഴയ തസ്തികയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍്കി. ഡിവൈ.എസ്.പിയായ കെ.എസ്. ഉദയഭാനു, വി.ജി. രവീന്ദ്രനാഥ്, എം.കെ മനോജ് കബീര്‍, ഇ സുനില്‍കുമാര്‍. അനില്‍കുമാര്‍, സന്തോഷ്‌കുമാര്‍, മധുബാബു, അശോക് കുമാര്‍, മധുബാബു എന്നിവരെയാണ് ഡി.വൈ.എസ്.പിമാരായി നിലനിര്‍ത്താന് കേരള അഡ്മിനിട്രകേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ ഡി.വൈ.എസ്.പിമാരെ അതേ തസ്തികയില്‍ തന്നെ തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.