ഫാത്തിമ കേസ്; കേന്ദ്രം ഇടപ്പെടുന്നു

ചെന്നൈ: മദ്രാസ് ഐ.ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്രം ഇടപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ഞായറാഴ്ച്ച ചെന്നൈയിലെത്തും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചു. മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്‌ടോപും ഐ പാഡും അന്വേഷണ സംഘം പരിശോധനക്കായി ഏറ്റെടുക്കും. ക്യാംപസില്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.