മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് -എന്‍.സി.പി -ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണില്ല

മഹാരാഷ്ട്ര: കോണ്‍ഗ്രസ് -എന്‍.സി.പി -ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണില്ല. കൂടിക്കാഴ്ച്ച മാറ്റിവെച്ചതിനുള്ള കാരണം വ്യക്തമായിട്ടില്ല. ഇന്ന് വൈകുന്നേരം 4.30 ന് ഗവര്‍ണറെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്. പൊതുമിനിമം പരിപാടിയുടെ കരട് തയാറായ സാഹചര്യത്തില്‍ പുതിയ സഖ്യത്തെ കുറിച്ച് ഗവര്‍ണറെ അറിയിക്കാനായിരുന്നു സന്ദര്‍ശനം തീരുമാനിച്ചത്.