ഗോവ ഡി.ജി.പി പ്രണബ് നന്ദ അന്തരിച്ചു

പനാജി: ഗോവ ഡി.ജി.പി പ്രണബ് നന്ദ അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡി.ജി.പിയായി ചുമതലയേറ്റത്. 1988 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇരുപത് വര്‍ഷത്തോളം ഇന്റലിജന്‍സ് ബ്യൂറോയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡി.ജി.പിയാണ്.