ക്രിക്കറ്റ് കളിക്കിടെ തലയില്‍ പന്ത് കൊണ്ട് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

ബെര്‍ഹാംപൂര്‍: ക്രിക്കറ്റ് കളിക്കുന്നതിനിടെ തലക്ക് പന്ത് കൊണ്ട് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ഒഡിഷയിലെ ഗന്‍ജം ജില്ലയിലെ ഷഹീദ് ലക്ഷമണ നായക് മെഡിക്കല്‍ കോളജിലാണ് സംഭവം. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ വിശ്വഭൂഷണ്‍ സാഹു ആണ് മരിച്ചത്. സുഹൃത്തുക്കളൊടൊപ്പം ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സാഹുവായിരുന്നു ബാറ്റ് ചെയതത്. തലയില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും പന്ത് ചെവിയുടെ ഭാഗത്തായി കൊള്ളുകയായിരുന്നു. കുഴഞ്ഞുവീണ സാഹുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബൈദ്യനാഥ്പൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.