മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികളെ കാണാതായി. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളജ് വിദ്യാര്‍ഥികളാണ് മൂവരും. ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തുകയാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പാറമ്പുഴ തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. ഇതിനിടയില്‍ ഒരു കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുരണ്ട് പേരും വീഴുകയായിരുന്നു.