ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ഇന്ത്യയുടെ ശ്രീകാന്ത് സെമിയില്‍

ഹോങ്കോംഗ്: ഇന്ത്യയുടെ കെ.ശ്രീകാന്ത് ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ ചെന്‍ ലോംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ് പിന്മാറിയതോടെ ശ്രീകാന്തിന് സെമി ബര്‍ത്ത് ലഭിക്കുകയായിരുന്നു. ആദ്യ ഗെയിം 21-13 എന്ന നിലയില്‍ നേടി ശ്രീകാന്ത് മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് താരം പരിക്ക് മൂലം മത്സരം അവസാനിപ്പിച്ചത്. ഏഴ് മാസത്തിന് ശേഷമാണ് ശ്രീകാന്ത് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കളിക്കുന്നത്.