ശബരിമല വിധി വിശ്വാസ സമൂഹത്തിന്റെ വിജയമെന്ന് എന്‍.എസ്.എസ്

പെരുന്ന: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വിശ്വാസ സമൂഹത്തിന്റെ വിജയമാണെന്ന് എന്‍.എസ്.എസ്. വിധിയെ സ്വാഗതം ചെയ്യുന്നു. സ്ത്രീപ്രവേശം സംബന്ധിച്ച തീരുമാനം ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട ഭൂരിപക്ഷ വിധിയാണ് ഇനി നടപ്പാക്കേണ്ടതെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.