രാഹുല്‍ ഗാന്ധിക്ക് ആശ്വാസം;’ചൗക്കിദാര്‍ ചോര്‍ ഹെ’ പരാമര്‍ശത്തില്‍ തുടര്‍ നടപടിയില്ല

ഡല്‍ഹി: ‘ചൗക്കിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതീയലക്ഷ്യ നടപടി അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഈ വാചകം പ്രചരണത്തിനായി ഉപയോഗിച്ച രാഹുല്‍ ഗാന്ധി, അതു സാധൂകരിക്കാന്‍ സുപ്രിംകോടതിയെ
പരാമര്‍ശിച്ചുവെന്ന കാരണത്താലാണ് കോടതിയലക്ഷ്യം നേരിടേണ്ടിവന്നത്. ഇതേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ മാപ്പു പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ ‘നിരുപാധിക മാപ്പ്’ സ്വീകരിച്ചതായും സുപ്രിംകോടതി വ്യക്തമാക്കി.