നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രക്കൊരുങ്ങുന്നു

തിരുവനന്തപുരം: നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുള്‍പ്പെട്ട സംഘം വിദേശയാത്രക്കൊരുങ്ങുന്നു. ഈ മാസം 24 മുതല്‍ അടുത്ത മാസം നാല് വരെയാണ് ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തുക. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. വി.കെ രാമചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ആദ്യ പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി മന്ത്രിമാര്‍ വിദേശയാത്രക്കൊരുങ്ങവെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പിണറായിക്ക് മാത്രം കര്‍ശന ഉപാധികളോടെ അനുമതി നല്‍കുകയും ചെയ്തിരുന്നു.