മാമാങ്കത്തിന്റെ റിലീസ് തിയതി നീട്ടി

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസ് തിയതി നീട്ടി. സിനിമയുടെ ഔദ്യോഗിക പേജിലൂടെയാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകരോട് മാപ്പ് പറഞ്ഞാണ് പുതുക്കിയ തിയതി  പ്രഖ്യാപിച്ചത്. ചിത്രം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ നവംബര്‍ 21നായിരുന്നു റിലീസ് തിയതി ആയി പ്രഖ്യാപിച്ചിരുന്നത്.