ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

ഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നവംബര്‍ 27 വരെ നീട്ടി. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിയത്. ഐ.എന്‍.എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 22ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുന്നത്.

നവംബര്‍ ഒന്നിന് ചിദംബരം സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അസുഖം മൂലം ബുദ്ധിമുട്ടുകയാണെന്ന് കാണിച്ചതിനെ തുടര്‍ന്ന് മിനറല്‍ വാട്ടര്‍, ശുചിത്വമുള്ള പരിസരം, വീട്ടില്‍നിന്നുള്ള ഭക്ഷണം, കൊതുകു വല എന്നിവ അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.