പന്തീരാങ്കാവ് കേസ്: കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ രണ്ടു സിപിഎം പ്രവര്‍ത്തകരെ വെള്ളിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. ഹൈക്കോടതിയില്‍ ഇരുവരുടെയും ജാമ്യഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചിട്ടില്ലെന്ന് അലന്‍ ഷുഹൈബ് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. പനിമൂലം താഹ ഫസലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയില്ല. താഹയെ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.