രണ്ടുവയസുക്കാരിക്ക് പീഡനം, സഹോദരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു

കൊല്ലം:  കടയ്ക്കലില്‍ രണ്ടുവയസുക്കാരിയെ പീഡിപ്പിച്ച സഹോദരനെതിരേ പോക്‌സോ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സക്കായി പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കു
മാറ്റി. കഴിഞ്ഞദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് കുട്ടിയുടെ നിലവിളി കേട്ട് വീടിനടുത്ത് എത്തിയത്. കതകുതുറക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതായതോടെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലെത്തി വീട് തുറന്ന് അകത്ത്
കയറിയപ്പോഴാണ് അവശനിലയില്‍ കുട്ടിയെ കണ്ടത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സഹോദരനെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി അറസ്റ്റ് ചെയ്തു. നേരത്തെ മോഷണകേസില്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ ആയിരുന്നു അറസ്റ്റിലായ സഹോദരന്‍. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരുക്കുപറ്റിയിട്ടുണ്ട്.