വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല; ജമ്മുകശ്മീരില്‍ വീണ്ടും മരണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് കേന്ദ്രം ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്. നിയന്ത്രണ മേഖലയിലെ കുംകാരി ഗ്രാമത്തിലാണ് പാക് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കാഷ്മീരിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനവും ആവര്‍ത്തിക്കുന്നത്.