ആർ.സി.ഇ.പി കരാറിനെതിരെ ദേശീയ കിസ്സാൻ സഭ; പ്രധാനമന്ത്രിക്ക് പതിനായിരം കത്തുകൾ അയക്കും 

പത്തനംതിട്ട: കർഷകരെ ദോഷകരമായി ബാധിക്കുന്ന ആർ.സി.ഇ.പി കരാറിനെതിരെ പ്രതിഷേധവുമായി എൻ.സി.പി-യുടെ കർഷക വിഭാഗമായ ദേശീയ കിസ്സാൻ സഭ. രാജ്യത്തെ മത്സ്യ-ക്ഷീര മേഖല ഉൾപ്പടെയുള്ള എല്ലാ ചെറുകിട സംരംഭകരേയും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പട്ടിണിയിലേക്ക് തള്ളിവിടുന്നതാണ് ആർ.സി.ഇ.പി കരാറെന്ന് കിസ്സാൻ സഭ ചൂണ്ടിക്കാട്ടി. പ്രസ്തുത കരാർ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കിസ്സാൻ സഭ പ്രധാനമന്ത്രിക്ക് പതിനായിരം കത്തുകൾ അയക്കും. പ്രതിഷേധ സൂചകമായി ഒക്ടോബർ 29 ചൊവ്വാഴ്ച മേഖല അടിസ്ഥാനത്തിൽ ഹെഡ്‌പോസ്റ്റ് ഓഫിസുകളുടെ പടിക്കൽ ധർണ്ണ നടത്താനും നാഷണലിസ്റ് കിസ്സാൻ സഭ തീരുമാനിച്ചു.

പ്രതിക്ഷേധത്തിന്റെ സംസ്ഥാനതല ഉത്ഘാടനം കോഴക്കോട് ഹെയ്ഡ്പോസ്റ്റോഫിസ് പടിക്കൽ കിസ്സാൻ സഭ സംസ്ഥാന പ്രസിഡന്റ്‌ പി.എം ജോസഫ് മാസ്റ്റർ ഉത്ഘാടനം ചെയ്യും. തൃശൂരിൽ ബലരാമൻ നായരും, കോട്ടയത്തു സലിം പി മാത്യുവും, പത്തനംതിട്ടയിൽ മാത്യൂസ് ജോർജും ഉത്ഘാടനം നിർവ്വഹിക്കുമെന്ന് കിസ്സാൻ സഭ സംസ്ഥാന സെക്രട്ടറി സുബിൻ തോമസ് അറിയിച്ചു. ആസിയാൻ കരാർ റബ്ബർ മേഖലയെ തകർത്തെങ്കിൽ ആർ.സി.ഇ.പി കരാർ സമസ്ത മേഖലയെയും തകർക്കുമെന്ന് സഭായോഗം വിലയിരുത്തി. എല്ലാവിഭാഗം ജനങ്ങളും ഈ പ്രക്ഷോഭത്തിൽ അണി ചേരണമെന്ന് കിസ്സാൻ സഭ സംസ്ഥാന സമതി അഭ്യർഥിച്ചു.