ഡി.എന്‍.എ പത്രം 2 എഡിഷനുകളിലെ അച്ചടി അവസാനിപ്പിക്കുന്നു

ഡല്‍ഹി: ഡി.എന്‍.എ പത്രം 2 എഡിഷനുകളിലെ അച്ചടി അവസാനിപ്പിക്കുന്നു. അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെ എഡിഷനുകളാണ് നിര്‍ത്തുന്നത്. ബുധനാഴ്ചത്തെ പത്രത്തിലാണ് ഇതുസംബന്ധിച്ച അറിയിപ്പുള്ളത്. ഡിജിറ്റല്‍ മേഖലയിലേക്ക് ചുവടുവയ്ക്കുന്നതിന്റെ പ്രാരംഭമാണ് അച്ചടി നിര്‍ത്തുന്നതിനു കാരണമെന്നാണു വിശദീകരണം. പുതു തലമുറയിലെ വായനക്കാര്‍ പത്രത്തെക്കാള്‍ മൊബൈല്‍ ഫോണുകളില്‍ക്കൂടി വാര്‍ത്തയറിയാന്‍ ശ്രമിക്കുന്നവരാണ് എന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. ആദ്യം ജനങ്ങളിലെത്തുന്നത് ഡി.എന്‍.എയുടെ വെബ്‌സൈറ്റായിരിക്കുമെന്നും പിന്നാലെ ഡി.എന്‍.എ മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തുമെന്നും അറിയിപ്പുണ്ട്. ഒരുമാസത്തില്‍ കൂടുതലും ഒരുവര്‍ഷത്തേക്കും ഒന്നിച്ച് പണമടച്ച് സബ്‌സ്‌ക്രിപ്ഷന്‍ നേടിയ വായനക്കാരോട് രസീതുമായി ഓഫീസിലെത്താന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്.