ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച എസ്.ഐയെക്കൊണ്ട് നാട്ടുകാര്‍ പിഴയടപ്പിച്ചു

ലക്‌നൗ: ഹെല്‍മെറ്റ് ധരിക്കാത്തതിന് ഒരു യുവാവില്‍നിന്ന് 5000 രൂപ പിഴയീടാക്കിയ എസ്.ഐയും ഒടുവില്‍ പിഴക്കെണി’യില്‍പ്പെട്ടു. റായ്ബറേലിയിലാണ് സംഭവം. ഹെല്‍മെറ്റ് ധരിക്കാത്തതിന് ഗ്രാമവാസികളില്‍നിന്നെല്ലാം കനത്ത പിഴവാങ്ങിയ ഒരു എസ്.ഐയാണ് തന്റെ ബൈക്കിനൊപ്പം നാട്ടുകാരുടെ മുന്നില്‍ ചെന്നുപെട്ടത്. വാഹനം തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് 500 രൂപ സ്വയം പിഴയടപ്പിക്കുകയായിരുന്നു. പോലീസുകാരന്‍ ബൈക്ക് ഓടിച്ചു വരുന്നതും നാട്ടുകാര്‍ കൂട്ടത്തോടെ തടഞ്ഞ് പിഴയീടാക്കുന്നതും സേഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.