സ്വര്‍ണ്ണവില വീണ്ടും മേലോട്ട്

കൊച്ചി: സ്വര്‍ണ്ണവില ബുധനാഴ്ച പവന് വീണ്ടും വര്‍ദ്ധിച്ചു. 240 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞശേഷമായിരുന്നു ആഭ്യന്തരവിപണിയില്‍ വീണ്ടും വിലവര്‍ദ്ധനവ് ഉണ്ടായത്. ബുധനാഴ്ച 28,400 രൂപയാണ് സ്വര്‍ണ്ണം പവന് വില. ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് 3,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണ്ണനിരക്കാണ് ഇത്.