‘എല്ലാ കള്ളന്മാര്‍ക്കും പേര് മോഡി’; അപകീര്‍ത്തി പരാമര്‍ശത്തിന് കോടതി കയറാന്‍ സമന്‍സ് ലഭിച്ച് രാഹുല്‍ഗാന്ധി

സൂററ്റ്: ‘എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോഡി എന്ന പേര്’ എന്ന അപകീര്‍ത്തി പരാമര്‍ശനത്തിന് സമന്‍സ് ലഭിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി എം.എല്‍.എ പുര്‍ണേഷ് മോഡി നല്‍കിയ പരാതിയിലാണ് രാഹുലിന് കോടതിയുടെ സമന്‍സ്. ഒക്ടോബര്‍ 10-ന് സൂററ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് രാഹുലിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുര്‍ണേഷ് നല്‍കിയ പരാതിയില്‍ കോടതി കഴിഞ്ഞ മേയ് മാസത്തില്‍ രാഹുലിന് കോടതി സമന്‍സ് അയച്ചത്. ”കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോഡി എന്ന് വന്നത് ? നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി… എല്ലാവരുടേയും പേരില്‍ മോഡിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോഡിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല,ഡ’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു രാഹുല്‍ വിവാദപരാമര്‍ശം നടത്തിയത്.