ഐ.എന്‍.എക്സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരം ചോദ്യം ചെയ്യലിന് ഹാജരായി

ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് കാര്‍ത്തിയെ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തുകയായിരുന്നു. ഡയറക്ടറേറ്റിലെത്തിയ കാര്‍ത്തിയെ സമീപിച്ച മാധ്യമങ്ങളെ ഇദ്ദേഹം പരിഹസിക്കുകയായിരുന്നു. ‘ഓഫീസിലുള്ളവര്‍ക്ക് ദസറ ആശംസകള്‍ നേരാന്‍ എത്തിയതാണ്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് കാര്‍ത്തിയുടെ പരിഹാസം കലര്‍ന്ന മറുപടി.