സാങ്കേതിക തകരാര്‍; ദുബായില്‍ മെട്രോ സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തി

ദുബായ്: സാങ്കേതിക തകരാര്‍ വന്നതോടെ ദുബായില്‍ മെട്രോ സ്റ്റേഷനുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബുധനാഴ്ച രാവിലെയാണ് തകരാറുകള്‍ കണ്ടെത്തിയത്. ഷറഫ് ഡി.ജി സ്റ്റേഷന്റെ പ്രവര്‍ത്തനമാണ് നിര്‍ത്തിയത്. ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തടസ്സങ്ങള്‍ എത്രയുംവേഗം പുന:സ്ഥാപിച്ച് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്.