പാകിസ്ഥാന്‍ ‘വെടിവച്ചിട്ട’ അതേ വിമാനം ആകാശത്തിലൂടെ പറത്തിക്കാണിച്ച് ഇന്ത്യ !

ഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരിയില്‍ തങ്ങള്‍ ‘വെടിവച്ചിട്ടു’ എന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ട ഇന്ത്യയുടെ വിമാനം ആകാശത്തിലൂടെ പറത്തിക്കാണിച്ച് പാകിസ്ഥാന്റെ വീരവാദത്തെ പൊളിച്ചടുക്കി ഇന്ത്യ. 87-ാമതു വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന എയര്‍ഷോയിലാണ്, തങ്ങള്‍ തകര്‍ത്തുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ട അതേവിമാനം ഇന്ത്യ വിഹായസ്സിലുയര്‍ത്തിയത്. ഗാസിയാബാദിനു സമീപത്തെ ഹിന്ദോണ്‍ എയര്‍ ബേസിലായിരുന്നു റഷ്യന്‍ നിര്‍മ്മിതമായ സുഖോയുടെ പ്രകടനം നടത്തിയത്. ബാലാകോട്ടിലെ ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് സുഖോയ് 30 എം.കെ.ഐ തകര്‍ത്തതെന്നു പാകിസ്ഥാന്‍ അവകാശവാദവുമായി എത്തിയത്. വ്യോമസേനാ ദിനാചരണത്തില്‍ മിഗ് 21 ബൈസണ്‍ വിമാനം പറത്തി അഭിനന്ദന്‍ വര്‍ദ്ധമാനും എയര്‍ഷോയുടെ ഭാഗമാകുകയായിരുന്നു.