യുവതിക്കുനേരേ ലൈംഗികാതിക്രമം; സബ്‌രജിസ്ട്രാര്‍ അറസ്റ്റില്‍

മലപ്പുറം: യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് സബ്‌രജിസ്ട്രാര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സബ്‌രജിസ്ട്രാര്‍ ജോയി ആണ് കാടാമ്പുഴ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ യാത്രചെയ്യുകയായിരുന്ന യുവതിക്കുനേരേയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതെന്നു പോലീസ് പറഞ്ഞു.