പാവറട്ടി കസ്റ്റഡിമരണം; 2 പേര്‍കൂടി അറസ്റ്റില്‍

തൃശ്ശൂര്‍: പാവറട്ടിയില്‍ രഞ്ജിത്ത് എന്ന യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2 എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിലായി. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ 3 പേര്‍ അറസ്റ്റിലായിരുന്നു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. ഇവര്‍ ഉള്‍പ്പെടെ 7 ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. ഒളിവിലുള്ള 2 പേര്‍കൂടി ഇന്ന് ഹാജരാകുമെന്നാണ് സൂചന. ഡൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മര്‍ദ്ദിക്കുന്നത് തടഞ്ഞെന്നും സഹപ്രവര്‍ത്തകരില്‍ ചിലര്‍ മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ജീപ്പില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് അനൂപ് നല്‍കിയിരിക്കുന്ന മൊഴി.