ഓസ്‌ട്രേലിയയില്‍ വന്‍ കാട്ടുതീ; നിരവധി വീടുകള്‍ കത്തിനശിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്‍മേഖലയിലുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 30 ഓളം വീടുകള്‍ കത്തിനശിച്ചതായാണ് വിവരം. കാട്ടുതീയെ തുടര്‍ന്ന് മേഖലയിലെ താപനില 40 ഡിഗ്രി വരെയെത്തിയത് ജനജീവിത്തത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം, കാട്ടുതീയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 100-ലേറെ അഗ്‌നിശമനസേനാംഗങ്ങള്‍ തീ കെടുത്താനുള്ള പരിശ്രമത്തിലാണ്.