നിര്‍വീര്യമാക്കല്‍ പ്രവൃത്തിക്കിടെ ബോംബ് പൊട്ടി പോളിഷ് സൈനികന്‍ മരിച്ചു

വാര്‍സോ: രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് നിര്‍നീര്യമാക്കാനുള്ള ശ്രമത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് 2 പോളിഷ് സൈനികര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 2 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ദക്ഷിണ പോളണ്ടിലെ കുസ്‌നിയ റസിബോസ്‌കയിലെ വനപ്രദേശത്തിനു സമീപമായിരുന്നു സംഭവം. വനത്തില്‍നിന്നും ലഭിച്ച ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. നാസി ജര്‍മനി ആക്രമിച്ച പോളണ്ടില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബുകള്‍ ഇപ്പോഴും കാണപ്പെടുന്നുണ്ടെന്നാണ് വിവരം.