രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ച; മഹാബലിപുരത്തെ ചരിത്രസ്മാരകങ്ങളിലേക്കു താല്‍ക്കാലിക വിലക്ക്

ചെന്നെ: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡനറ് ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുന്ന തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സുരക്ഷയുടെ ഭാഗമായിട്ടാണ് ഇന്നു മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ വിഭാഗം സ്മാരകങ്ങളിലേക്കുള്ള പ്രവേശനകവാടം അടച്ചത്. ഈമാസം 11 മുതല്‍ 13 വരെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. 5 രഥക്ഷേത്ര സമുച്ഛയങ്ങളാണ് മഹാബലിപുരത്തെ ആകര്‍ഷണം. യുണെസ്‌കോ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടതാണ് മഹാബലിപുരം. പ്രധാന 3 ചരിത്രസ്മാരകങ്ങള്‍ ഇരു തലവന്മാരും ഒരുമിച്ച് സന്ദര്‍ശിക്കുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ഇവിടെ 500 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും നഗരത്തിലും പരിസരങ്ങളിലുമായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.