ശബരിമല; ഇടതുസ്ഥാനാര്‍ത്ഥിയുടെ നിലപാടാണോ എല്‍.ഡി.എഫിനെന്ന് ചെന്നിത്തല

മഞ്ചേശ്വരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈയുടെ നിലപാടാണോ എല്‍.ഡി.എഫിനെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തനം സ്ഥിരമാക്കിയ സര്‍ക്കാര്‍ നീക്കം സി.പി.എമ്മിന് ശബരിമല നിലപാടില്‍ മാറ്റമില്ലെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു. കിഫ്ബി പദ്ധതിയില്‍ നടപടികള്‍ പാലിക്കാത്തതിനെയാണ് എതിര്‍ത്തത്. കൂടിയ പലിശയ്ക്ക് പണമെടുക്കുന്നത് കേരളത്തിന് ബാധ്യതയാകും. പവര്‍ ഗ്രിഡുമായി ബന്ധപ്പെട്ട് അഴിമതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ഗവര്‍ണറെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.