വാക്കുതര്‍ക്കം; തട്ടുകടക്കാരനെ മര്‍ദ്ദിച്ചവശനാക്കി

തിരുവനന്തപുരം: കടയില്‍ ആഹാരം കഴിക്കാനെത്തിയ സംഘം വാക്കുതര്‍ക്കത്തിനൊടുവില്‍ തട്ടുകടക്കാരനെ മര്‍ദ്ദിച്ചവശനാക്കി. മുക്കോല സ്വദേശി വിധു (50) വാണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടടുത്ത് കിംസ് ആശുപത്രിക്കു സമീപത്തെ തട്ടുകടയിലായിരുന്നു അതിക്രമം. വിധുവിന്റെ തട്ടുകടയിലെത്തിയ മൂന്നംഗസംഘം ഇയാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ആഹാരം നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് മെഡിക്കല്‍കോളേജ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്നവരെ പ്രതിചേര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.