ജമ്മു കശ്മീരില്‍ ഇനി വിനോദസഞ്ചാരികള്‍ക്ക് വിലക്കില്ല

ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയുണ്ടായ വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് പൂര്‍ണ്ണമായി നീങ്ങി. ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് വിളിച്ചുചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തിനുശേഷമാണ് തീരുമാനം. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വിനോദസഞ്ചാര വിലക്ക് ഉടന്‍ നീക്കാന്‍ ആഭ്യന്തരവകുപ്പിനോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെടുകയായിരുന്നു. 2 മാസമായി ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.