ഓണവും ഗാന്ധിജയന്തിയും ആഘോഷമാക്കി നാട്യവേദ

തിരുവന്തപുരം: തലസ്ഥാനത്തെ പ്രമുഖ നൃത്ത-സംഗീത സ്ഥാപനമായ നാട്യവേദയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗാന്ധി ജയന്തിയും ഓണവും കൊണ്ടാടി. നാട്യവേദയിലെ വിവിധ സെന്ററുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

അഡ്വ. വിജയചന്ദ്രന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍) ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നാട്യവേദ ഡയറക്ടര്‍ കലാമണ്ഡലം സോണി, പ്രിന്‍സിപ്പള്‍ അബ്രദിതോ ബാനര്‍ജി, സെക്രട്ടറി സുന്ദര്‍ മേലയില്‍ എന്നിവര്‍ പങ്കെടുത്തു.

അത്തപ്പൂക്കളമിട്ടും, പാട്ടുപാടിയും,കവിതകള്‍ ആലപിച്ചും, തിരുവാതിക്കളി അവതരിപ്പിച്ചും വിദ്യാര്‍ത്ഥികള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി.

ഗാന്ധി ചിത്രങ്ങളുടെയും ഗാന്ധി സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും നടന്നു. വിഭവ സ്മൃദ്ധമായ സദ്യയും അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നു.

തുടര്‍ന്ന് കുട്ടികള്‍ക്കായി പ്രേത്യക കളികളും മത്സരങ്ങളും സംഘടിപ്പിച്ചു.