സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 8ന്

തിരുവന്തപുരം : കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പ് എട്ടിനും ഒൻപതിനും നടക്കും. ഒക്‌ടോബർ 24ന് 18 വയസ്സ് തികയാത്ത കായിക താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.  ചാമ്പ്യൻഷിപ്പിൽ നിന്ന് ദേശീയ ജൂനിയർ ഖോ ഖോ മത്സരത്തിനുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കും. 19 മുതൽ 23 വരെ ഗുജറാത്തിലെ സൂററ്റിലാണ ദേശീയ മത്സരം നടക്കുന്നത്.

സംസ്ഥാന ടീമിൽ തിരഞ്ഞെടുക്കുന്ന കായിക താരങ്ങൾക്ക് 11 മുതൽ 15 വരെ സംസ്ഥാന പരിശീലന ക്യാമ്പ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും.  കേരള ഖോ ഖോ ജൂനിയർ ടീം 16ന് ഗുജറാത്തിലേക്ക് യാത്ര തിരിക്കും.  സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകൾ 8ന് രാവിലെ എട്ടു മണിക്ക് മുമ്പ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.