ജമ്മു കശ്മീരിൽ ഒരു ലഷ്‌കർ-ഇ-ത്വയിബ ഭീകരനെ വധിച്ചതായി റിപ്പോർട്ട്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരു ലഷ്‌കർ-ഇ-ത്വയിബ ഭീകരനെ വധിച്ചതായി റിപ്പോർട്ട്. ആസിഫ് എന്ന ലഷ്‌കർ ഭീകരനാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിലാണ് ആസിഫിനെ സൈന്യം വധിച്ചത്.

സോപോറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെടാൻ ഇടയായ ഭീകരാക്രമണത്തിന് പിന്നിൽ ആസിഫായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രവാസി തൊഴിലാളിയായ ഷാഫി അലമിനും, അസ്മ ജാൻ എന്ന പെൺകുട്ടിയെയും വെടിവച്ച് പരിക്കേൽപിച്ചതും ആസിഫാണെന്നാണ് റിപ്പോർട്ട്.

പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും ലഷ്കർ ഇ തൊയ്ബ അനുകൂല പോസ്റ്റർ പതിക്കുകയും ചെയ്ത സംഭവത്തിൽ തിങ്കളാഴ്ച എട്ട് ലഷ്കർ ഇ തൊയ്ബ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.