തിരുവനന്തപുരത്ത് കല്ലേറിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കല്ലേറിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ അയല്‍വാസികളായ യുവാക്കളാണ് കരുണാകരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. അയൽ‌വാസികൾ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്.
നാല് ദിവസം മുമ്പായിരുന്നു മരണത്തിന് കാരണമായ ആക്രമണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.