സ്വർണവില കുറയുന്നു; പവന് 28,120 രൂപയായി

കോഴിക്കോട്: സ്വര്‍ണവില കുറയുന്നു. പവന് അഞ്ചു ദിവസംകൊണ്ട് 1000 രൂപ കുറഞ്ഞു. പവന് 28,120 രൂപയായാണ് ഇന്നത്തെ വില. ഗ്രാമിന് 3515 രൂപയും. കഴിഞ്ഞ ദിവസം പവന് 28,440 രൂപയായിരുന്നു. സെപ്റ്റംബര്‍ നാലിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ക​ഴി​ഞ്ഞ മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 25680 രൂ​പ​യാ​യി​രു​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഏ​ക​ദേ​ശം 3500 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.