ജേര്‍ണലിസം പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്‍ ജേര്‍ണലിസം പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ‘മധുരമീ ഓണം’ അജിത് വെണ്ണിയൂര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ത്ഥി സംഘടന കോഡിനേറ്ററും മാധ്യമപ്രവര്‍ത്തകനുമായ കെ ജി മനോജ് കുമാർമരുതംകുഴി അധ്യക്ഷനായിരുന്നു. പ്രസാദ് നാരായണൻ, കൃഷ്ണഗോപാല്‍, ജോര്‍ജ്ജ് ജേക്കബ്, കെ എസ് സുജിലാൽ, കല്ലട ശ്രീകുമാർ എന്നിവര്‍ സംസാരിച്ചു. സൗമ്യ മിനീഷ് സ്വാഗതവും വി.ജി മിനീഷ് കുമാർ നന്ദിയും പറഞ്ഞു.