വിനായകൻ്റെ ‘പ്രണയ മീനുകളുടെ കടല്‍’ ട്രെയിലർ പുറത്തിറങ്ങി

തൊട്ടപ്പന് ശേഷം വിനായകന്‍ നായകനായെത്തുന്ന പ്രണയ മീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കമലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ലക്ഷദ്വീപാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം റിധി കുമാര്‍, നവാഗതനായ ഗബ്രി ജോസ്, പത്മാവതി റാവു, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആമിക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോണ്‍ പോളും കമലും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മാണം. റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം.