സ്വർണവില സർവ്വകാല റെക്കോഡിൽ; പവന് 29,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 29,120 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് ഒരു ദിവസം കൊണ്ട് വര്‍ധിച്ചത്. ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണത്തിന് ഇത്രയും വില രേഖപ്പെടുത്തുന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,543 ഡോളറാണ് ഇന്നത്തെ നിരക്ക്.

അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.ഓണം, വിവാഹ സീസണ്‍ എന്നീ സാഹചര്യങ്ങളും സ്വര്‍ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.