സ്വർണവില സർവ്വകാല റെക്കോർഡിൽ; പവന് 28,320 രൂപ

ഡൽഹി: സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3540 രൂപയും പവന് 28,320 രൂപയുമായി. സര്‍വ്വക്കാല റെക്കോര്‍ഡാണ് ഇത്.

ആഗസ്റ്റ് മാസം പവന് 25,680 രൂപയില്‍ തുടങ്ങിയിരുന്ന വില വെറും 24 ദിവസത്തിനകം 2,550 രൂപ വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായെങ്കിലും പിന്നീടങ്ങോട്ട് വില താഴാതെ മുന്നേറുകയയായിരുന്നു. ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്ന്നെങ്കിലും വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. പവന് 36,000 രൂപ വരെ വില എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.