ശശി തരൂരിന് അറസ്റ്റ് വാറണ്ട്: തിരുവനന്തപുരം എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്; പൊതുവേദിയിൽ ഹിന്ദു പാക്കിസ്ഥാന്‍ എന്ന വിവാദ പരാമര്‍ശം നടത്തിയ കേസിൽ കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്; 2018- ജൂലായിൽ തിരുവനന്തപുരത്ത് നടന്ന പൊതുവേദിയിലാണ് ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്