ഗായകൻ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 7.30-ന് കളമശ്ശേരിയിലെ കുന്നുപുറം ശ്രീലകത്തില്‍ നടക്കും.

മഹാരാജാസ് കോളെജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്നു ശ്രീലത. 1998 ജനുവരി 23-നാണ് ബിജു നാരായണന്‍ വിവാഹിതനാകുന്നത്. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.