ദുരന്തഭൂമി നേരിൽക്കണ്ടു; സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി

വ​യ​നാ​ട്: പ്രളയം വിതച്ച ദുരന്ത ഭൂമിയിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം  തുടരുന്നു. പ്ര​ള​യ​ക്കെ​ടു​തി ഒ​റ്റ​ക്കെ​ട്ടാ​യി മ​റി​ക​ട​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആഹ്വാനം ചെയ്തു. വ​യ​നാ​ട്ടി​ലെ സാ​ഹ​ച​ര്യം വേദനാജനകമെന്നും താ​ൻ സ​ന്തോ​ഷ​ത്തോ​ടെ​യ​ല്ല മ​ണ്ഡ​ല​ത്തി​ൽ നിൽക്കുന്നതെ​ന്നും രാ​ഹു​ൽ ഗാന്ധി പ​റ​ഞ്ഞു. ദു​രി​ത​ബാ​ധി​ത​ര്‍​ക്കൊ​പ്പം എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്നും നിലവിലെ സാഹചര്യങ്ങളിൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ക്യാ​മ്പു​ക​ളി​ൽ ആ​വ​ശ്യ​വ​സ്തു​ക്ക​ളും മ​രു​ന്നും ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ളും അടിയന്തിരമായി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

ത​ക​ര്‍​ന്ന വീ​ടു​ക​ള്‍ പു​ന​ര്‍​ നി​ര്‍​മി​ക്കു​ന്ന​തി​നും വീ​ടു​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​തി​നും ചി​കി​ത്സ​യ്ക്കു​മു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ജനങ്ങൾക്ക് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. വ​യ​നാ​ട് നേരിടുന്ന പ്രതിസന്ധി പ്ര​ധാ​ന​മ​ന്ത്രി​യെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം ദുരിത ബാധിതരോട് പറഞ്ഞു. വ​യ​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും സ​ന്ദ​ര്‍​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലെത്തിയ രാഹുല്‍ കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയും കലക്ടറുമായി കൂടിക്കാഴ്ചയും നടത്തി.

മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സഹായാഭ്യാര്‍ത്ഥനയുമായി എംപി രാഹുല്‍ ഗാന്ധി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും രാഹുല്‍ ഗാന്ധി സഹായം അഭ്യാര്‍ത്ഥിച്ചു. തന്റെ സ്വന്തം മണ്ഡലമായ വയനാട് രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവിടേക്ക് വേണ്ട സാധനങ്ങള്‍ അടിയന്തിരമായി എത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക് പോസ്റ്റ്. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും അദ്ദേഹം ഫെയിസ് ബുക്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.