വീണ്ടും ന്യൂനമർദ്ദം; ആശങ്ക വേണ്ടെന്ന് അധികൃതർ; വയനാട് കുറിച്യാർ മലയിൽ ഉരുൾപൊട്ടൽ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദത്തിന്റെ ഫലമായി മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്നാൽ തീവ്രമഴയ്ക്ക് സാധ്യതയില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുകയെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മാത്രമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തോടൊപ്പം ഒഡീഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.  ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്.

അതേസമയം വയനാട് കു​റി​ച്യ​ർ മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലുണ്ടായി. ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് കു​റി​ച്യ​ർ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളെ ഇ​വി​ടെ നി​ന്നും മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ വൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഈ പ്രദേശത്ത് വീണ്ടും ഉരുൾ പൊട്ടാൻ സാദ്ധ്യതയുണ്ടെന്നും ഇവിടെ തങ്ങുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അടിയന്തിരമായി മാറണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഭീകരായ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ​ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും ഇ​പ്പോഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രുകയാണ്.

നാട്ടുകാർ നൽകിയ വിവരങ്ങളുടെയും സർക്കാർ കണക്കുകളുടേയും അടിസ്ഥാനത്തിൽ ക​വ​ള​പ്പാ​റ​യി​ൽ ഇ​നിയും 50 പേ​രെയും പു​ത്തു​മ​ല​യി​ൽ ഏ​ഴു​പേ​രെ​യും കണ്ടെത്താനുണ്ട്. മഴയുടെ ശക്തി കുറഞ്ഞതോടെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് സർക്കാർ പിൻവലിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം മഴക്കെടുതില്‍ ഇതുവരെ സംസ്ഥാനത്ത് 82 പേര്‍ മരിച്ചു. സംസ്ഥാനത്താകെ 2,61,292 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സൈന്യം, ദുരന്ത നിവാരണ സേന, പോലീസ്, ഫയർഫോഴ്സ്, മറ്റ് വകുപ്പുകൾ, സന്നദ്ധ സേവകർ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.